ആമ്പല്ലൂര്‍: വരന്തരപ്പിള്ളി വേലൂപ്പാടത്ത് വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. വേലൂപ്പാടം പ്രദേശത്തെ 30ഓളം കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷണം കണ്ടത്തെിയ വിദ്യാര്‍ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രദേശത്ത് ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് രോഗം പിടിപ്പെട്ടത്. ശുചീകരണം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് കുടിക്കാന്‍ കിണര്‍വെള്ളം നല്‍കിയിരുന്നു. ഇതില്‍ നിന്നാകാം രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രദേശത്ത് സെപ്റ്റംബറില്‍ എട്ടോളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. ഇവിടെ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗലക്ഷണം കണ്ടത്തെിയ വിദ്യാര്‍ഥികളുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തുന്നുണ്ട്. കുട്ടികളുടെ രക്ത സാമ്പിളുകള്‍ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബിലേക്ക് പരിശോധനക്കയച്ചു. പ്രദേശത്തുള്ളവര്‍ മുന്‍കരുതലായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും കിണറുകള്‍ ക്ളോറിന്‍ ചെയ്ത് ശുദ്ധീകരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.